Latest NewsNewsInternational

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടുത്തം; മരണസംഖ്യ ഉയരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 74 പേരാണ് ഇതുവരെ മരിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ഖാന്‍ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ യാത്രക്കാരില്‍ ചിലര്‍ ഉപയോഗിച്ച ചെറിയ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത് എന്നാണ് സൂചന. തീ പടര്‍ന്നതു കണ്ട് രക്ഷപ്പെടാനായി ട്രെയിനില്‍നിന്നു യാത്രക്കാര്‍ ചാടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ട്രെയിന്റെ മൂന്ന് ബോഗികള്‍ പൂര്‍ണമായി കത്തിനശിച്ചെന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button