KeralaLatest NewsIndia

മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണം: ബിജെപി

മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ.

അട്ടപ്പാടി : അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഗവണ്മെന്റ് നടപടിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി.അവർക്കെതിരെയുള്ള നടപടി യാതൊരു തരത്തിലും തെറ്റല്ലയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.മാവോയിസ്റ്റുകള്‍ക്കെതിരായ ഏതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും. മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണം: ഹൈക്കോടതി

മാവോയിസ്റ്റുകളെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ മഹത്വവത്കരിച്ചത് എന്തുകൊണ്ടാണെന്നും രമേശ് ചോദിച്ചു.മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചു എന്നും എം ടി രമേശ് കുറ്റപ്പെടുത്തി.മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് എം ടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ.

മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസി സിക്കുമെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ പറ്റി സർക്കാർ ധവളപത്രം ഇറക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button