Latest NewsKeralaNews

വാറ്റ്‌: നികുതി കുടിശിക പിരിക്കാന്‍ തയാറാക്കിയ സോഫ്‌റ്റ്‌വേര്‍ പാഴായി; സർക്കാരിന് നഷ്ടം എട്ടുകോടി

തിരുവനന്തപുരം: വാറ്റ്‌ കുടിശികപ്പിരിവ്‌ നടത്തിവന്ന സോഫ്‌റ്റ്‌വേര്‍ പാഴായി. സോഫ്‌റ്റ്‌വേറിലെ പിഴവാണ്‌ ഇപ്പോൾ വന്‍പ്രതിഷേധങ്ങള്‍ക്കു വഴി വെച്ചിരിക്കുന്നത്. ഇതിൽ സർക്കാരിന് നഷ്ടം എട്ടുകോടി രൂപയാണ്. വാറ്റ്‌ കുടിശികപ്പിരിവ്‌ നിര്‍ത്തിവയ്‌ക്കുന്നതു സാമ്പത്തിക പ്രതിസന്ധിയിലുള്ള സര്‍ക്കാരിനു തിരിച്ചടിയാകും. എന്നാല്‍, സോഫ്‌റ്റ്‌വേര്‍ മുഖേന നോട്ടീസ്‌ അയച്ചില്ലെങ്കിലും പഴയ കേസുകള്‍ പരിശോധിക്കുകതന്നെ ചെയ്യുമെന്നു നികുതി വകുപ്പ്‌ വ്യക്‌തമാക്കുന്നു. സോഫ്‌റ്റ്‌വേര്‍ മുഖേന തയാറാക്കിയ നോട്ടീസുകള്‍ തല്‍ക്കാലം അയയ്‌ക്കേണ്ടതില്ലെന്നാണു ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനം. എന്നാല്‍, നികുതി ഉദ്യോഗസ്‌ഥര്‍ പഴയരീതിയില്‍ വിലയിരുത്തി തയാറാക്കുന്ന നോട്ടീസ്‌ അയയ്‌ക്കാന്‍ തടസമില്ലെന്ന നിര്‍ദേശമാണു ജി.എസ്‌.ടി. വകുപ്പിനു നല്‍കിയിരിക്കുന്നത്‌.

ചില കേസുകളില്‍ വന്‍തുകയാണു പിഴ രേഖപ്പെടുത്തിയത്‌. അതു കൃത്യമായി പരിശോധിക്കാതെയാണു വ്യാപാരികള്‍ക്കു നോട്ടീസ്‌ നല്‍കിയത്‌. മാര്‍ച്ച്‌ 31-നകം നോട്ടീസ്‌ നല്‍കിയാലേ കുടിശികപിരിവ്‌ ആരംഭിക്കാനാകൂ എന്നതിനാലാണു തിടുക്കത്തില്‍ നടപടിയെടുത്തതെന്നു നികുതിവകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നു. സമയക്കുറവുമൂലം ആദ്യം നോട്ടീസ്‌ നല്‍കിയശേഷം കണക്കുകള്‍ പിന്നീട്‌ പരിശോധിച്ച്‌ കൃത്യമാക്കാമെന്നു കരുതിയെങ്കിലും വിപരീതഫലമാണുണ്ടായത്‌. ഈ സാഹചര്യത്തില്‍ തല്‍ക്കാലം കമ്ബ്യൂട്ടര്‍ ബില്ലുകള്‍ നല്‍കില്ല. പകരം ഉദ്യോഗസ്‌ഥര്‍ പരിശോധിച്ച്‌ കണക്ക്‌ തയാറാക്കി നോട്ടീസുകള്‍ നല്‍കും. ഇപ്രകാരം ഒരു വ്യാപാരിയുടെ കണക്ക്‌ നോക്കാന്‍ ഒരുദിവസമെങ്കിലും വേണ്ടിവരും. അതുകൊണ്ടുതന്നെ വളരെ കുറച്ച്‌ നോട്ടീസുകളേ അയയ്‌ക്കാന്‍ കഴിയൂ.

ALSO READ: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; ഈ തസ്തികയിൽ എസ്.ബി.ഐയില്‍ അവസരം :ഉടൻ അപേക്ഷിക്കാം

അതേസമയം, വാറ്റ്‌ കുടിശിക ഈടാക്കുന്ന കാര്യത്തില്‍ ഉടന്‍ തുടര്‍നടപടി ഇല്ലെന്നും നിയമവകുപ്പുമായി ആലോചിക്കുമെന്നും ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌. കുടിശിക സംബന്ധിച്ച പ്രാഥമിക നോട്ടീസാണു വ്യാപാരികള്‍ക്കയച്ചത്‌. സ്വയം നികുതി നിര്‍ണയിച്ച്‌ വ്യാപാരികള്‍തന്നെയാണു റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്‌.
പരിശോധന നടത്തി നോട്ടീസ്‌ അയയ്‌ക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്‌ഥര്‍ പാലിച്ചില്ല. പിഴവുവരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കും. അയച്ച നോട്ടീസ്‌ നിയമപരമായി പിന്‍വലിക്കാനാവില്ല. ഇക്കാര്യം നിയമവകുപ്പുമായി ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കും. അതുവരെ യാതൊരു നടപടിയുമുണ്ടാകില്ലെന്നും കെ.സി. ജോസഫിന്റെ ഉപക്ഷേപത്തിനു മറുപടിയായി മന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button