Latest NewsIndia

സിപിഎം പ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തു വന്‍ സംഘര്‍ഷമാണു പൊട്ടിപ്പുറപ്പെട്ടത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സഫിയുര്‍ റഹ്മാനാണു കൊല്ലപ്പെട്ടത്.ഒരുമാസം മുന്‍പ് മറ്റൊരു സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നാദിയ ജില്ലയിലെ നകഷിപാരയില്‍ത്തന്നെയാണ് ഈ സംഭവവും. ബാബുലായ് ബിശ്വാസായിരുന്നു അന്നു കൊല്ലപ്പെട്ടത്.ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തു വന്‍ സംഘര്‍ഷമാണു പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴും അതു പലയിടത്തും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികളായ സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു

കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ.എം നാദിയ ജില്ലാ സെക്രട്ടറി സുമിത ദേയ് ആവശ്യപ്പെട്ടു.സി.പി.എം പഞ്ചായത്തംഗം ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഒരു സംഘം വീട് തല്ലിത്തകര്‍ത്തതു മാസങ്ങള്‍ക്കു മുന്‍പു വലിയ വാര്‍ത്തയായിരുന്നു. അതും ഇന്നലെ കൊല നടന്ന നാദിയ ജില്ലയിലായിരുന്നു. നാദിയ ജില്ലയിലെ ഹബീബ്പുര്‍ പഞ്ചായത്തംഗമായ സര്‍ജിന ബിബിയാണ് സി.പി.ഐ.എം വിട്ട് അന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button