News

അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഒരേ ഒരു പ്രതിവിധി കൈകളിലെ ശുചിത്വം

അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഒരേ ഒരു പ്രതിവിധി കൈകളിലെ ശുചിത്വമാണ് പ്രധാനം. വ്യക്തിശുചിത്വം സ്വയം ചെയ്യേണ്ടതാണ്. അത് പലരും കാര്യമായി എടുക്കാറില്ല.

വ്യക്തിശുചിത്വത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൈകളാണ്. ഏറ്റവുമധികം രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് കൈകളിലൂടെയാണ്. ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം, വിരബാധകള്‍, ജലദോഷം, വൈറല്‍ഫീവര്‍, എച്ച് 1 എന്‍ 1 , പക്ഷിപ്പനി, നിപ്പ തുടങ്ങിയവയുടെ രോഗാണുക്കള്‍ കൈകളിലൂടെ ശരീരത്തിലെത്താം.

കൈകള്‍ അണുനാശിനി ചേര്‍ന്ന സോപ്പ് ഉപയോഗിച്ചു കഴുകേണ്ട സന്ദര്‍ഭങ്ങള്‍<

ആശുപത്രി സന്ദര്‍ശനത്തിനുശേഷം
രോഗിയെ വീട്ടില്‍ സന്ദര്‍ശിച്ചതിനുശേഷം
മൃഗങ്ങളെ തൊട്ടതിനു ശേഷം
ടോയ്‌ലറ്റില്‍ പോയതിനുശേഷം
ആഹാരം കഴിക്കുന്നതിനു മുമ്പ്
ആഹാരശേഷം
യാത്ര ചെയ്തതിനു ശേഷം വീട്ടില്‍ വന്നു കയറുമ്പോള്‍

കൈകള്‍ എങ്ങനെ കഴുകണം?

കൈ കഴുകുമ്പോള്‍ ശ്രദ്ധിക്കണം. വെറുതെ ടാപ്പിനടിയില്‍ കൈ ഒന്നു കാണിച്ച് പെട്ടെന്ന് കഴുകിയിട്ടു കാര്യമില്ല. രോഗാണുക്കളെ നശിപ്പിക്കുവാന്‍ അണുനാശിനിചേര്‍ന്ന സോപ്പു തന്നെ ഉപയോഗിക്കണം. കൈകള്‍ കഴുകുന്നതിന് ശാസ്ത്രീയമായ ഒരു വശം ഉണ്ട്. അല്പസമയമെടുത്തു തന്നെ ചെയ്യണം. കൈയുടെ ഉള്‍വശം, പുറംഭാഗം, വിരല്‍ തുമ്പുകള്‍, വിരലിനിടയിലുള്ള ഭാഗങ്ങള്‍, കണങ്കൈ (wrist) എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ശുചിയാക്കണം. നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. കൈ കഴുകി വൃത്തിയാക്കിയതിനുശേഷം ഉണങ്ങിയ, വൃത്തിയുള്ള ടവ്വല്‍ കൊണ്ട് തുടയ്ക്കുക. കുട്ടികളും മുതിര്‍ന്നവരും ഈ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ മഴക്കാലരോഗങ്ങള്‍ക്ക് പിടികൊടുക്കാതെ ആരോഗ്യം കാത്തു സൂക്ഷിക്കാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button