Latest NewsKeralaNews

തിരുവിതാങ്കൂർ ദേവസ്വം ബോർഡ്: പുതിയ പ്രസിഡന്റ് ഉടൻ ചുമതലയേൽക്കും

ദേവസ്വം കമ്മീഷണർ പദവിയിലിരിക്കെ ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാടിന് സമാന നിലപാടെടുത്ത എൻ.വാസു, മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മതിപ്പുള്ള ആളാണ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു ഉടൻ ചുമതലയേൽക്കും. നിലവിലെ പ്രസിഡന്റ് എ.പത്മകുമാറിന്റെ കാലാവധി നവംബർ 14 ന് അവസാനിക്കുന്നതിനാലാണ് പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത്. ഇതോടൊപ്പം കാലാവധി പൂർത്തിയാക്കുന്ന മെമ്പർ കെ.പി.ശങ്കരദാസിന് പകരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആലപ്പുഴ ചാരുംമൂട് സ്വദേശി അഡ്വ.കെ.എസ്. രവി മെമ്പറാവും. മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരാണ് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം താമസിയാതെ ഇറങ്ങും. ദേവസ്വം കമ്മീഷണർ പദവിയിലിരിക്കെ ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാടിന് സമാന നിലപാടെടുത്ത എൻ.വാസു, മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മതിപ്പുള്ള ആളാണ്.

ALSO READ: സംസ്ഥാനത്തെ റോഡ് വെട്ടിപ്പൊളിക്കൽ: ഒരു വർഷം 3000 കോടിയുടെ ബാധ്യത

ഒരു വിധത്തിലുള്ള ആരോപണങ്ങൾക്കും വിധേയനായിട്ടുമില്ല.ബോർഡിലെ മറ്റൊരംഗമായ എൻ.വിജയകുമാറിന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button