Latest NewsNewsGulfQatar

നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ദോഹ : ഖത്തറിൽ നവംബർ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ സൂപ്പർ ഗ്രേഡിനു 5 ദിർഹം വർദ്ധിപ്പിച്ചു. പ്രീമിയം പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം ഗ്രേഡ് പെട്രോൾ ലീറ്ററിനു 1.70 റിയാലും ഡീസലിനു 1.85 റിയാലുമായി തുടരും.

അതേസമയം ഒമാനിൽ നവംബർ മാസത്തെ ഇന്ധന വില പ്രാബല്യത്തിൽ. ഒക്ടോബർ മാസത്തിലെ വിലയിൽ നിന്നും നേരിയ കുറവുണ്ട്. എം-95 ലിറ്ററിന് 216 ഒമാനി ബൈസയും എം-91ന് 203 ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തിലെ വില. ഒക്ടോബറിലിത് 217 ബൈസയും 207 ബൈസയും ഡീസലിന് 245 ബൈസയുമായിരുന്നു യഥാക്രമം വില.

Also read : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സൗദി-യുഎഇ മന്ത്രാലയങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button