Latest NewsNewsSportsTennis

പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ടെന്നീസ് : ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു റാ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, സ്റ്റെ​ഫാ​നോ​സ് സ്റ്റി​സി​പാ​സ്

ഫ്രാൻസ് : പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു റാ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, സ്റ്റെ​ഫാ​നോ​സ് സ്റ്റി​സി​പാ​സ്. സ്വി​സ് താ​രം സ്റ്റാ​ൻ വാ​വ്റി​ങ്ക​യെ​യാ​ണ് ന​ദാ​ൽ തോൽപ്പിച്ചത്. സ്കോർ 6-4 6-4. ഫ്ര​ഞ്ച് താ​രം ജോ ​വി​ൽ​ഫ്ര​ഡ് സോ​ങ്ക​യാ​ണ് അ​ടു​ത്ത റൗ​ണ്ടി​ൽ നദാലിന്റെ എതിരാളി.

ബ്രി​ട്ട​ന്‍റെ കെ​യി​ല്‍ എ​ഡ്മ​ണ്ടി​നെ വീഴ്ത്തിയാണ് ജോ​ക്കോ​വി​ച്ച് ക്വാ​ർ​ട്ട​റി​ൽ പ്രവേശിച്ചത്. ആ​ദ്യ സെ​റ്റി​ൽ ടൈ​ബ്രേ​ക്ക​ർ വ​രെ നേ​രി​ട്ട ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ച് എ​ഡ്മ​ണ്ടി​നെ​ തോൽപ്പിച്ചത്. സ്കോർ 7-6 (9-7) 6-1, ക്വാ​ർ​ട്ട​റി​ൽ ഗ്രീ​ക്ക് താ​രം സ്റ്റി​സി​പാ​സാ​ണ് എതിരാളി. ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡെ ​മ​നൗ​റി​നെ​ കീഴടക്കിയാണ് സ്റ്റി​സി​പാ​സ് ക്വാ​ർ​ട്ട​റിലെത്തിയത്.

Also read : വനിതകളുടെ വിൻഡീസ് പര്യടനം; കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ വൈറൽ

അതേസമയം ഡൊ​മി​നി​ക്‌ തീം, ​അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വ്‌ എ​ന്നി​വ​ർ ക്വാ​ർ​ട്ട​റിലെത്താതെ പു​റ​ത്താ​യി. തീ​മി​നെ ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മി​ത്രോ​വും സ്വ​രേ​വി​നെ കാ​ന​ഡ​യു​ടെ ഡെ​ന്നീ​സ് ഷ​പോ​വ​ലോ​വു​മാ​ണ് തോ​ൽ​പ്പി​ച്ച​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button