KeralaLatest NewsNews

വാളയാർ സംഭവം: നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം; കേരളപ്പിറവി കണ്ണീര്‍പ്പിറവിയാക്കി സോഷ്യല്‍ മീഡിയ

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിവേണം എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. വാളയാറിലെ നീതി നിഷേധത്തിനെതിരെ പ്രമുഖ സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: ഐക്യ കേരളത്തിന് 63 വയസ് തികയുന്ന കേരള പിറവി ദിനമായ ഇന്ന് വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് കരിദിനമായി ആചരിക്കുകയാണ് സോഷ്യല്‍ മീഡിയ. സമൂഹ മാധ്യമങ്ങളിൽ കേരളപ്പിറവി കണ്ണീര്‍പ്പിറവിയാക്കി ഏറ്റെടുത്ത നിരവധി പോസ്റ്റുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതിയും സുരക്ഷയും അവകാശപ്പെടുന്ന സംസ്ഥാനത്ത് പരിപൂര്‍ണ നീതി നിഷേധമാണ് വാളയാറില്‍ നടന്നത്. ഇതിനെതിരെ ശക്തമായാണ് സമൂഹമാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും അതിനെതിരെ സര്‍ക്കാരും നീതിപീഠവും കണ്ണടയ്ക്കുകയാണ് ചെയ്തത്. നീതി നല്‍കേണ്ടിടത്ത് പ്രതികളെ സംരക്ഷിക്കുകയും ചേര്‍ത്തു പിടിക്കേണ്ടവരെ അവഹേളിക്കുന്നതുമാണ് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്.

ALSO READ: വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത കേസ്: ദേശീയ ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടികളുടെ വീട് സന്ദര്‍ശിക്കും

വാളയാറിലെ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും നീതി ലഭിക്കാത്തതിനാല്‍ ഇന്ന് ഉണ്ണാവ്രതമായി ആചരിക്കണമെന്ന ആവശ്യവുമായാണ് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. പ്രതിഷേധത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങളും അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവംബര്‍ 1 കരിദിനമായി ആചരിക്കണം; രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കേരളപിറവി ആഘോഷം നടക്കുമ്പോൾ തന്റെ മനസ്സില്‍ നിറയെ വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളാണെന്ന് കുമ്മനം രാജശേഖരന്‍

വാളയാറിലെ നീതി നിഷേധത്തിനെതിരെ പ്രമുഖ സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ടോവിനോ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവര്‍ വളരെ ശക്തമായാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. താരവും നാടക നടനുമായ സന്തോഷ് കീഴാറ്റൂര്‍ തെരുവു നാടകത്തിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിവേണം എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button