Latest NewsKeralaNews

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി : പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാവോയിസ്റ്റ് അനുകൂല ലഘുലേഖ  കൈവശം വെച്ചവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്‍റെ കിരാത മുഖമാണ് പുറത്താകുന്നത്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണം. സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏഴ് പേരെയാണ് വെടിവച്ച് കൊന്നതെന്നും സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also read : മരിച്ചവര്‍ ആരെന്ന് മാവോയിസ്റ്റ് സംഘടനകളോ സര്‍ക്കാരോ വെളിപ്പെടുത്തണം; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശംവെച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാർഥിയായ അലന്‍ എസ്എഫ്ഐ അംഗവും. താഹ സിപിഎം പ്രവർത്തകനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button