Latest NewsKeralaNews

മരട് ഫ്‌ളാറ്റ് : നഷ്ടപരിഹാരം കൂടുതല്‍ പേര്‍ക്ക് : സിനിമാ രംഗത്തെ പ്രമുഖര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: മരടില്‍ പൊളിച്ചുമാറ്റുന്ന ഫ്‌ളാറ്റുകളിലെ ഉടമകളില്‍ കൂടുതല്‍ പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 24 ഫളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. ഫ്‌ളാറ്റുടമകളുടെ പരാതിയില്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഉത്തരവിട്ടത്. ഇവര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.

Read Also : മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ : നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം : നഷ്ടപരിഹാരം മാനദണ്ഡങ്ങള്‍ പാലിച്ച ഉടമകള്‍ക്ക് മാത്രം

സിനിമ പ്രവര്‍ത്തകരായ ബ്ലസ്സി, അമല്‍ നീരദ്, ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ഇന്ന് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സമിതി ചെയര്‍മാന്‍ വ്യക്തമാക്കി.

ഇതിനിടെ ഫ്‌ളാറ്റുടമകള്‍ക്ക് പാര്‍പ്പിട സമുച്ഛയങ്ങളില്‍ നിന്ന് എയര്‍ കണ്ടീഷനുകള്‍, ഫാനുകള്‍, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവ നീക്കാന്‍ ഒരു ദിവസത്തെ അനുമതി നല്‍കി. ഈ മാസം 6 ന് രാവിലെ 7 മണിമുതല്‍ വൈകിട്ട് 5 മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button