Latest NewsIndia

യുപിയിലും ദേശീയ പൗരത്വ രജിസ്‌റ്റര്‍ (എന്‍.ആര്‍.സി.) നടപ്പാക്കുവാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

അസമിലെ എന്‍.ആര്‍.സി. മാതൃക പരീക്ഷിക്കുന്നതു നന്നായിരിക്കുമെന്ന്‌ അടുത്തിടെ നിയമസഭാ ഉപതെരഞ്ഞെടുപ്പു വേളയിലും യോഗി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശില്‍ സ്‌ഥിതിവിവര കണക്കെടുപ്പ്‌ നടക്കുന്നുണ്ടെന്നും അതിനുശേഷം ദേശീയ പൗരത്വ രജിസ്‌റ്റര്‍ (എന്‍.ആര്‍.സി.) പോലുള്ളവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്‌.അസമിലെ എന്‍.ആര്‍.സി. മാതൃക പരീക്ഷിക്കുന്നതു നന്നായിരിക്കുമെന്ന്‌ അടുത്തിടെ നിയമസഭാ ഉപതെരഞ്ഞെടുപ്പു വേളയിലും യോഗി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ ഇത്തരത്തിലൊന്ന്‌ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന്‌ ഇന്നലെയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.ബംഗ്ലാദേശില്‍നിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്ക്‌ ഒരു മാസം മുമ്പാണ്‌ യു.പി. ഡി.ജി.പി: ഒ.പി. സിങ്ങ്‌ കത്തെഴുതിയത്‌.ബസ്‌ ടെര്‍മിനലുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും അടുത്തുള്ള കോളനികള്‍ നിരീക്ഷിക്കാനും എസ്‌.പിമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ഈ കണക്കെടുപ്പ്‌ പൂര്‍ത്തിയായശേഷം പൗരത്വ സ്‌ഥിരീകരണം നടത്താനാണ്‌ മുഖ്യമന്ത്രിയുടെ നീക്കം.പൗരത്വ സ്‌ഥിരീകരണം രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button