Latest NewsNewsIndia

ഡല്‍ഹി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന ശശി തരൂർ എംപിയുടെ ട്വീറ്റ് വിവാദത്തിൽ. ഒരു സി​ഗരറ്റ് പാക്കറ്റിനുളളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ”സി​ഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് എത്രകാലം ജീവിക്കാന്‍ സാധിക്കും? ഡല്‍ഹിയിലേക്ക് വരൂ, കുറച്ച്‌ ദിവസം ഇവിടെ താമസിക്കൂ. – ഡല്‍ഹി ടൂറിസം.” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തരൂര്‍ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആളുകൾ ആരോപിക്കുന്നത്. അതേസമയം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതി ​ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോ​​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read also: ഓരോ ശ്വാസത്തിലും മാരകവിഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button