Latest NewsNewsTechnology

ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍

ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. തങ്ങളുടെ ബ്രോഡ്ബാന്‍റ് സേവനം എയർടെൽ എക്‌സ്ട്രീം എന്ന് പുനർനാമകരണം ചെയ്ത ശേഷം പ്ലാനുകളുടെ വില 10 ശതമാനം കുറച്ചു. സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റ എയര്‍ടെല്‍ നല്‍കുകയും ചെയ്യുന്നു . ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് സേവന ദാതാവാണ് എയർടെൽ.

പ്രതിമാസം 799 രൂപ മുതൽ എയർടെല്ലിന്‍റെ പുതിയ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നു. 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡേറ്റ, സൗജന്യമായി പരിധിയില്ലാത്ത എയർടെൽ എക്സ്ട്രീം കണ്ടന്‍റുകള്‍ എന്നിവ ലഭിക്കും. പരിധിയില്ലാത്ത ഡേറ്റയിലേക്ക് അപ്‌ഗ്രേഡുചെയണമെങ്കിൽ അധികമായി 299 രൂപ നൽകിയാൽ മതിയാകും.

999 പ്ലാനിൽ 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡേറ്റ. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഈ പ്ലാനിൽ 3 മാസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, ഒരു വർഷം ആമസോൺ പ്രൈം അംഗത്വം, സീ 5, എയർടെൽ എക്സ്ട്രീം കണ്ടന്‍റുകള്‍ പരിധിയില്ലാത്ത ആക്സസ് എന്നിവയാണ് ലഭിക്കുക.

Also read : ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയില്‍ വന്‍ ഓഫറുകള്‍

1,499യുടെ പ്രീമിയം പ്ലാനിൽ 300 എംബിപിഎസ് വേഗത്തിൽൽ 500 ജിബി ഡേറ്റ, മൂന്ന് മാസത്തേക്ക് നെഫ്ലിക്സ് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം എന്നിവ ലഭിക്കും. 299 നൽകി ഡേറ്റ അപ്‌ഗ്രേഡു ചെയ്യാനും സാധിക്കുന്നു. 3,999രൂപയുടെ വിഐപി പ്ലാനില്‍ 1 ജിബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഡാറ്റ,മുകളിലുള്ള പ്ലാനുകൾക്ക് സമാനമായ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button