Latest NewsIndiaNews

പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി : കുത്തിയത് മുപ്പത് തവണ

ബെംഗളൂരു : പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി.  കർണാടകയിൽ ജുബൈദ എന്ന യുവതിയെയാണ് ഭർത്താവ് ഷെരീഫ് കൊന്നത്. പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയും, ഷെരീഫ് കത്തി ഉപയോ​ഗിച്ച് ജുബൈദ് മുപ്പത് തവണ കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജൂബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തെന്നും സംഭവത്തിൽ‌ തുടരന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജുബൈദയും ഷെരീഫും ഏഴ് വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

Also read : ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close