KeralaLatest NewsNews

യുഎപിഎ ചുമത്തിയ സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ ഡിജിപിയോടു വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് അറിയിക്കണമെന്ന് അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി. അറസ്റ്റിലായ അലന്റെ മാതാപിതാക്കൾ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. മകന് മാവോയിസ്റ്റ് ബന്ധമില്ലെന്നും ആരോ കൊടുത്ത നോട്ടിസ് കൈവശം വയ്ക്കുക മാത്രമാണുണ്ടായതെന്നും അമ്മ പറഞ്ഞു.

Read also: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ യൂ എ പി എ ചുമത്തിയ സംഭവം; “കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” എന്ന് ലഘുലേഖയില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ലഘുലേഖ വിതരണം ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകരെ ശനിയാഴ്ച രാവിലെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. താഹ ഫസല്‍, അലന്‍ ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. അലന്‍ ശുഹൈബ് തിരുവണ്ണൂരിലും താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. പിണറായി വിജയന്റേത് ഫാസിസ്റ്റ് ഭരണമാണെന്നുള്ള രൂക്ഷവിമര്‍ശനങ്ങളും ലഘുലേഖയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button