KeralaLatest NewsNews

സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തും, മയക്കുമരുന്ന് കടത്തും തടയാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും;- കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തും, മയക്കുമരുന്ന് കടത്തും തടയാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. കേരളത്തില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുപോലെതന്നെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നതും കുറ്റകരമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

ALSO READ: സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു

വിമാത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും സ്വര്‍ണവ്യാപാര മേഖലയിലേക്കാണ് എത്തിച്ചേരുന്നത്. കേരളത്തില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ ആധുനിക പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച മാത്രം എഴുപത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button