KeralaLatest NewsNews

‘ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹം’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും ആഷിഖ് അബു പറഞ്ഞു. വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും പത്രപ്രവര്‍ത്തകനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച് കൊന്ന സംഭവത്തിലും തെളിയുന്നത് ഇതാണെന്നും ആഷിഖ് അബു വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു പ്രതികരണം നടത്തിയത്.

ALSO READ: ‘നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ. ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?’- അലന്‍ ഷുഹൈബിന്റെ അറസ്റ്റില്‍ വികാരഭരിതമായി സജിത മഠത്തിലിന്റെ കുറിപ്പ്

ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍
ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button