KeralaLatest NewsNews

സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം അഞ്ജനയെ നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു.

Read Also : ചൈത്ര തെരേസ ജോണിന് പിന്നാലെ രേണു രാജ് : രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാമല്ലോ

വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button