Latest NewsKeralaNews

മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ വീര്യം കെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് അവരെ പിന്തുണയ്ക്കുന്നവർ നടത്തുന്നത്; നിലപാട് വ്യക്തമാക്കി എം.ടി രമേശ്

മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാണെന്നാണ് കുറച്ചു നാളായി പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു

തിരുവനന്തപുരം: മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ വീര്യം കെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് അവരെ പിന്തുണയ്ക്കുന്നവർ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മാവോവാദികളെ അനുകൂലിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരുന്നതും അങ്ങേയറ്റം അപകടകരമാണെന്നാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. മാത്രമല്ല, മാവോവാദികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതും അവരുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നതും മാവോവാദത്തെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതും മാവോവാദം പോലെ തന്നെ രാജ്യദ്രോഹപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മാവോവാദികളെ അനുകൂലിക്കുന്നവർ ബി.ജെ.പിയെ എതിർത്തുപോന്നിരുന്നവരാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. കോഴിക്കോട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് യു.എ.പി.എ ചുമത്തിയത് ശരിയായ നടപടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പാര്‍ട്ടിക്ക് ഒരു നയം, സര്‍ക്കാരിന് മറ്റൊരു നയം, പോലിസിന് വേറൊരു നയം; ഇതാണൊ പിണറായി ഭരണം? ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്

മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാണെന്നാണ് കുറച്ചു നാളായി പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു. മാവോവാദികൾ ഏത് ഭീകരരെക്കാൾ അപകടകാരികളാണെന്നും അവർ ഐസിസിനെയും അൽ ഖ്വയിദയെയും പോലെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തുന്നവരാണെന്നും എം.ടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button