KeralaLatest NewsNews

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന്‍ കുടുങ്ങി

കണ്ണൂര്‍ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയായ യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരന്‍ കുടുങ്ങി. .കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നാണു പൊലീസുകാരന്റെ നിലപാട്.

Read Also : സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ യുവാവിന് വാട്‌സാപ്പില്‍ അയച്ചുനല്‍കിയ 23കാരി പിടിയില്‍

കെഎപി നാലാം ബറ്റാലിയനിലെ കെ ബി സിബിക്കെതിരേയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണു പരാതിക്കാരി.ഫെയ്സ്ബുക്ക് വഴിയാണു ഭര്‍തൃമതിയായ ഇവരെ പൊലീസുകാരന്‍ പരിചയപ്പെട്ടത്. പിന്നീട് വാട്ട്സ്ആപ്പ് മെസഞ്ചര്‍ വഴി സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു

നേരത്തെ ഈ പ്രശ്നം സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവത്രേ. യുവതി 20ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പൊലീസുകാരന്‍ കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button