KeralaLatest NewsNews

പൊലീസ് – മാവോയിസ്റ്റ് വെടിവെയ്പ്പ്: മരിച്ച വനിതാ മാവോയിസ്റ്റ് ശോഭയോ? മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തടസ്സമില്ലെന്ന് കോടതി

പാലക്കാട്: മഞ്ചക്കണ്ടി പൊലീസ് – മാവോയിസ്റ്റ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കൽ നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് ജില്ലാ കോടതി. ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാർഗനിർദേശങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, മഞ്ചിക്കണ്ടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ആരുടേത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നേരത്തെ മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. റീപോസ്റ്റുമോർട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചായിരുന്നു വിധി.

ALSO READ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശിനി ശോഭയാണെന്ന നിഗമനത്തിലാണ് സഹോദരനും സംഘവും തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ മരിച്ചത് ശോഭയല്ലെന്ന് ബന്ധുക്കൾ ഉറപ്പുവരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button