Latest NewsNewsIndia

മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചു; ബെറ്റ് വെച്ച യുവാവിന് ദാരുണാന്ത്യം

മദ്യപിച്ചിരിക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ വെച്ച പന്തയം ഇല്ലാതാക്കിയത് യുവാവിന്റെ ജീവന്‍. ലഖ്‌നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. പന്തയം ഏറ്റെടുത്ത യുവാവ് മുട്ട കഴിച്ചു തുടങ്ങി. 42 മുട്ടകള്‍ കഴിച്ച് കഴിഞ്ഞപ്പോഴേക്കും നാല്‍പ്പത്തി രണ്ടുകാരനായ സുഭാഷ് യാദവ് ബോധംകെട്ടു വീഴുകയായിരുന്നു. യാദവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മദ്യവും മുട്ടയും ഒരുമിച്ച് വലിയ അളവില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button