KeralaLatest NewsNews

കൊച്ചി മെട്രോയുടെ പേരിലും വ്യാജ വെബ്‌സൈറ്റ്; ജാഗ്രത വേണമെന്ന് കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് ഈ വെബസൈറ്റ് ഉള്ളത്. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഈ വെബ്സൈറ്റുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് യാതൊരു ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ ചേരുന്നതിന് പണം ആവശ്യപ്പെട്ടതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് കൊച്ചി മെട്രോ അധികൃതര്‍ ഇക്കാര്യം പരിശോധിക്കുകയും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തത്. ഈ ക്ലബിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാത്തതോ ആയ ഇടപാടുകള്‍ക്ക് കൊച്ചിന്‍ മെട്രോയ്ക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ALSO READ: യാത്രക്കാര്‍ വര്‍ധിച്ചു : നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഇരയാകരുതെന്നും ജാഗ്രതവേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെയും ട്രെയിനുകളുടെയും സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള കൊച്ചി മെട്രോയുടെയും ചിത്രങ്ങള്‍ വെബ്സൈറ്റില്‍ ഉപയോഗിക്കുന്നതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button