KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു . മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ഇരട്ടച്ചുഴലിക്ക് പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. ആന്‍ഡമാന്‍ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമര്‍ദം ശക്തമാകുമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ വിലയിരുത്തല്‍. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കുമെന്നാണ് നിഗമനം.

Read Also : ഏറെ നാശം വിതച്ച മഹ ചുഴലിക്കാറ്റ് ദിശ മാറി … വീണ്ടും ആഞ്ഞടിയ്ക്കാന്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു

അതിനിടെ ‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് മടങ്ങിവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. ഗുജറാത്ത് തീരമെത്തും മുന്‍പേ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.

കേരളത്തില്‍ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കന്‍ ജില്ലകളില്‍ ചുരുക്കം സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കാം. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം, 6 വരെ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കു പോകരുതെന്ന് നിര്‍ദേശമുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close