Latest NewsNewsIndia

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

ന്യൂ ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഫഡ്നാവിസ് അമിത്ഷായെ കാണുന്നത്.

നാഗ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മത്സരിച്ച് വിജയിച്ചത് . 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയുടെ ഫലം ഒക്ടോബർ 24 നാണ് പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ ഒരു പാർട്ടിയോ സഖ്യമോ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടിട്ടില്ല. 288 സീറ്റില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്.

ALSO READ: ബിജെപി സർക്കാർ രൂപീകരിച്ചില്ലെങ്കിൽ തങ്ങൾ രൂപീകരിക്കുമെന്ന അവകാശവാദവുമായി ശിവസേന : പ്രതികരിക്കാതെ ബിജെപി

ശിവസേനയുമായി സീറ്റ് പങ്ക് വയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും ഇന്ന് നടക്കും. ഉറപ്പുള്ള സർക്കാർ സംസ്ഥാനത്ത് അനിവാര്യമാണെന്നും വ്യക്തിപരമായ അധികാരത്തെക്കാൾ സംസ്ഥാനത്തിനാണു പ്രാധാന്യമെന്നുമാണ് ബിജെപി ശിവസേന വക്താക്കൾ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button