KeralaLatest NewsNews

അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് : ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു : ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍

സീതത്തോട് : അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് , ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു . തുലാമഴയോടെയാണ് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 78%ല്‍ എത്തി. ജല നിരപ്പ് വീണ്ടും ഉയരുമെന്നുള്ള പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.കക്കി-ആനത്തോട് അണക്കെട്ടില്‍ 975.98 മീറ്ററും പമ്പയില്‍ 976.15 മീറ്ററുമാണ് ജല നിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ 5.206 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകി എത്തി. നീര്‍ച്ചാലുകള്‍ എല്ലാം സജീവമാണ്.

അടിയന്തര സാഹചര്യത്തില്‍ ആനത്തോട്, പമ്പ അണക്കെട്ടുകള്‍ തുറക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. കഴിഞ്ഞ ആഴ്ച ഷട്ടറുകളുടെ അവസാനഘട്ട പരിശോധനകളും പൂര്‍ത്തിയാക്കി. സ്ഥലത്ത് ആവശ്യമായ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണവും പൂര്‍ത്തിയാക്കി.ഷട്ടറുകള്‍ ഉയര്‍ത്തുന്നതില്‍ വിദഗ്ധരായ ജീവനക്കാരും സ്ഥലത്തുണ്ട്. . ജലനിരപ്പുകള്‍ യഥാസമയം കലക്ടറേറ്റ് അടക്കമുള്ള ഓഫിസുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കക്കാട്ടാറ്റിലും ഇന്നലെ വൈകുന്നേരത്തോടെ ജല നിരപ്പ് ഉയര്‍ന്നു. ഉച്ചയ്ക്കു ശേഷം ശക്തമായ മഴയാണ് പെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button