Latest NewsNewsIndia

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ഡാമിലേയ്ക്ക് ശക്തമായ നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ഉയരുന്നു. ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക.

Read Also : കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് പിന്തുണ : സീറോ മലബാര്‍ സഭ

മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു ജലനിരപ്പ്. ഇത്തവണ 37.6 അടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും.

2379.58 അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് ഉയരാതിരിക്കാന്‍ മൂലമറ്റത്ത് ഉല്‍പ്പാദനം ഉയര്‍ത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉല്‍പ്പാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉല്‍പ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്. പദ്ധതിപ്രദേശത്ത് 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 17.630 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തിയപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനശേഷം പുറന്തള്ളുന്നത് 11.2639 മില്യണ്‍ ക്യുബിക് മീറ്ററാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button