Life StyleHealth & Fitness

ആരോഗ്യവും ആയുർവ്വേദവും; അറിയാം ചില കാര്യങ്ങൾ

ആയുർവ്വേദ ഔഷധങ്ങൾ കഴിക്കാനും, കിഴി, ഉഴിച്ചിൽ തുടങ്ങിയവകൾക്കും വർഷകാലം കൂടുതൽ ഫലപ്രദമെന്നു കരുതി വരുന്നു. തണുപ്പുകാലത്ത് ദാഹം കുറയുമെന്നതും, ശരീരത്തിന്റെ ഘടനാപരമായ വ്യത്യാസം ഔഷധത്തെ സ്വീകരിക്കുന്നതിന് കൂടുതൽ അനുകൂലമാകുമെന്നുമുളളതിനാലാണ് വർഷകാലത്തിന് ആയുർവ്വേദം മുൻതൂക്കം നൽകുന്നത്.

ആയുർവ്വേദ രോഗീപരിചരണത്തിൽ ക്ഷമ ഒരു വലിയ ഘടകമാണ്. രോഗിയെ സസൂക്ഷ്മം ശ്രദ്ധിക്കാനും, രോഗിക്കു പറയാനുളളത് ശ്രദ്ധയോടെ കേൾക്കാനുമുളള   ക്ഷമ ചികിത്സകനുണ്ടാവണം. ക്ഷമയും, ശ്രദ്ധയുമുളള   ചികിത്സകനു മാത്രമേ, അപ്പപ്പോൾ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും, ഔഷധത്തോടുളള പ്രതികരണവും നിരീക്ഷിച്ച് ഔഷധത്തെ നിയന്ത്രിക്കാൻ കഴിയൂ. മാത്രവുമല്ല ക്ഷമാപൂർവ്വമുളള   ഡോക്ടറുടെ സമീപനം ചികിത്സ തേടിയെത്തുന്നവർക്ക് മാനസികമായ ചികിത്സ കൂടിയാകുന്നു.

ചികിത്സയ്ക്കു ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന അത്രയും കാലം വിശ്രമം പഥ്യത്തിന്റെ തന്നെ ഭാഗമാണ്. രോഗമുക്തിയും, ആരോഗ്യസിദ്ധിയും സാദ്ധ്യമാകണമെങ്കിൽ നിർബന്ധമായും ചികിത്സാശേഷമുളള   വിശ്രമവും, ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണ ക്രമീകരണങ്ങളും പിൻതുടർന്നേ മതിയാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button