Latest NewsNewsIndia

പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: നേതാവിനെതിരെ കേസ്

മുസാഫർനഗർ•ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുദാന പട്ടണത്തിലാണ് സംഭവം.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നും തുടര്‍ന്ന് ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ആശിഷ് ജെയിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സർക്കിൾ ഓഫീസർ കുശാൽ പാൽ സിംഗ് പറഞ്ഞു.

മഹിളാ മോർച്ചയുടെ പ്രവർത്തകയായ യുവതിയുടെ വീട്ടില്‍ ജെയ്ൻ പ്രവേശിച്ചതായും ലൈംഗികമായി ഉപദ്രവിച്ചതായും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 504, 506 , 452 വകുപ്പുകള്‍ പ്രകാരമാണ് ജെയിനെതിരെ കേസെടുത്തത്. കേസില്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button