KeralaLatest NewsNews

കൊച്ചിയില്‍ കോര്‍പ്പറേഷന്‍ ഭരണം കൂടുതല്‍ ഭിന്നിപ്പിലേയ്ക്ക് : ഡെപ്യൂട്ടിമേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നീക്കം 

കൊച്ചി : കൊച്ചിയില്‍ കോര്‍പ്പറേഷന്‍ ഭരണം കൂടുതല്‍ ഭിന്നിപ്പിലേയ്ക്ക്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നീക്കം. യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 13നു നടക്കുന്ന ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. യുഡിഎഫിന് നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള കോര്‍പറേഷനില്‍, ഇടഞ്ഞു നില്‍ക്കുന്ന മൂന്നു യുഡിഎഫ് അംഗങ്ങളുടെ പിന്തുണയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

Read Also : സ്ഥാനം ഒഴിയാൻ സമ്മർദ്ദം; കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത്

ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദിന്റെ രാജിയോടെ 73 ആണ് കൊച്ചി കോര്‍പറേഷനിലെ ആകെ കൗണ്‍സിലര്‍മാരുെട എണ്ണം. ഇതില്‍ 37 പേര്‍ യുഡിഎഫാണ്. ഇടതുപക്ഷത്ത് 34. രണ്ടു ബിജെപിക്കാരും. യുഡിഎഫിനൊപ്പമുളള 37ല്‍ 2 വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ സൗമിനി ജെയിനെ അനുകൂലിക്കുന്നവരാണ്. ധനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗവും മേയര്‍ക്കൊപ്പമെന്നാണ് സൂചന. മേയറെ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാല്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഈ മൂന്നു പേരുടെയും പിന്തുണ എതിരാകുമോ എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട് .

യുഡിഎഫിലെ ഈ ആശയക്കുഴപ്പമാണ് ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ഇടതുമുന്നണി ആലോചനകളുടെ അടിസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button