KeralaLatest NewsNews

കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; ടോം ജോസിന്റെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസെഴുതിയ ലേഖനത്തിനെതിരെ സിപിഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കിയതെന്നും സിപിഐ ആരാഞ്ഞു. ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും സിപിഐ അന്വേഷണ സംഘം വ്യക്തമാക്കി. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ എന്ന നിലയില്‍ മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് സിപിഐ അന്വേഷണ സംഘം പ്രതികരിച്ചത്.

ALSO READ: അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍, മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ടോം ജോസ് പറഞ്ഞത്. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വലിയ വിവാദമായ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ലേഖനം. എന്നാല്‍ മാവോയിസ്റ്റ് രീതികളെ ന്യായീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയെന്ന് ടോം ജോസ്; ലേഖനം ചര്‍ച്ചയാകുന്നു

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സിപിഐ നേതാവ് പ്രകാശ് ബാബു ആരോപിച്ചു. അട്ടപ്പാടിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പോലീസ് നടപടികളില്‍ അടക്കം നിലനില്‍ക്കുന്ന ദുരൂഹതകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് സിപിഐ സംഘം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button