Latest NewsInternational

ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി.

ഏഥന്‍സ് : ഗ്രീസില്‍ ശീതികരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ നിന്നും കുടിയേറ്റക്കാരെ കണ്ടെത്തി. 41 കുടിയേറ്റക്കാരെയാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് കണ്ടെത്തിയത്. ട്രക്കിനുള്ളിലെ ഭൂരിഭാഗം പേരും അഫ്ഗാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. കുടിയേറ്റക്കാരില്‍ കൂടുതല്‍ പേരും പുരുഷന്‍മാരും ആണ്‍കുട്ടികളും ആണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ നഗരമായ സാന്തെയ്ക്ക് സമീപമാണ് സംഭവം. ട്രക്കിനുള്ളിലെ എല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ മാസം ലണ്ടനില്‍ ശീതികരിച്ച ട്രക്കിനുള്ളില്‍ നിന്നും 39 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രക്കില്‍ നിന്നും കുടിയേറ്റക്കാരെ കണ്ടെത്തിയത്. അന്ന് ലഭിച്ച മൃതദേഹങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടേതാണെന്നാണ് കരുതുന്നത്. 2015 മുതല്‍ കടുത്ത കുടിയേറ്റ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ഗ്രീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button