Latest NewsNewsSports

പി വി സിന്ധുവിനു വീണ്ടും തിരിച്ചടി : ആദ്യ റൗണ്ടില്‍ പുറത്ത്

ബെയ്ജിങ്: ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയ സിന്ധുവിനു വീണ്ടും തിരിച്ചടി. ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോകറാങ്കിങ്ങില്‍ 42ാം സ്ഥാനത്തുള്ള ചൈനീസ് തായ്‌പേയുടെ പൈ യു പൊ ആണ് താരത്തെ തോൽപ്പിച്ചത്. സ്‌കോര്‍ 13-21, 21-18, 19-21. നേരത്തെ നടന്ന കൊറിയ,ഡെന്‍മാര്‍ക് ഓപ്പൺ പോരാട്ടങ്ങളിലും സിന്ധു പുറത്തായിരുന്നു. മലയാളി താരമായ എച്ചഎസ് പ്രണോയിയും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ഡെന്‍മാര്‍ക്കിന്റെ റസ്മാസ് ജെംകെയാണ് തോൽപ്പിച്ചത്. സ്‌കോര്‍ 17-21, 18-21. മിക്‌സ്ഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ്- അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

Also read : സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button