Latest NewsNewsInternationalSports

സിംഗപ്പൂര്‍ ഓപ്പണ്‍ 2022: പി വി സിന്ധുവിന് കിരീടം

സെമിയിൽ ജപ്പാന്‍റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്.

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ 2022ൽ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു.

Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി

സെമിയിൽ ജപ്പാന്‍റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സിന്ധു വിജയം നേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button