Latest NewsNewsGulfOman

വിവിധ വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

മസ്‌ക്കറ്റ് : വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിംഗ് 737 മാക്‌സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നവംബര്‍ 30 വരെയുള്ള വിവിധ സര്‍വീസുകൾ റദ്ദാക്കുന്നത്. ഏദന്‍സ്, ദുബായ്, ബഹ്‌റൈന്‍, റിയാദ്, നൈറോബി, ബാംഗോക്ക്, സലാല, ജയ്പൂർ എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. റദ്ദാക്കിയ റൂട്ടുകളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു. ഓഫീസില്‍ നേരിട്ട് ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സാധിക്കും.

Also read : ഗൾഫ് രാജ്യത്തെ ദേശീയദിന ആഘോഷത്തിനൊപ്പം എമിറേറ്റ്സും : വിമാന ടിക്കറ്റുകൾക്ക് ഇളവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button