Devotional

പുണ്യകര്‍മ്മങ്ങള്‍ക്ക് മുമ്പുള്ള ഗണപതി ഹോമം എങ്ങനെ ഹോമിക്കണം?

ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഹിന്ദുക്കള്‍ ഗണപതിയെയാണ് ആദ്യം വന്ദിക്കുന്നത്. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യം വര്‍ദ്ധിക്കാനായി നടത്തുന്ന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഇഷ്ടകാര്യ സാധ്യം, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിഹോമം നടത്താറുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്നറിയാം:

* അഭീഷ്ടസിദ്ധി : വേണ്ട കാര്യങ്ങള്‍ സാധിക്കുക എന്നാണ് അഭീഷ്ട സിദ്ധി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുകയാണ് ചെയ്യേണ്ടത്.

* മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവര മന്ത്രാര്‍ച്ചനയോടെ ഗണപതിയ്ക്ക് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കുമെന്നാണ് വിശ്വാസം.

* ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുന്നത് ഐശ്വര്യം പ്രധാനം ചെയ്യും.

* ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുന്നത് നല്ലതാണ്.

* സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഗണപതിയ്ക്ക് ഹോമിക്കുക.

*കലഹം തീരാന്‍ : ഭര്‍ത്താവിന്റെയും ഭാര്യയുടെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യുക. ഉണങ്ങിയ 16 നാളികേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവയും സംവാദ സൂക്തം ചൊല്ലി ഹോമിക്കേണ്ടതാണ്.

*ആകര്‍ഷണത്തിന് : തെച്ചിപ്പൂവും മുക്കുറ്റിയും ത്രിമധുരത്തില്‍ ഹോമിക്കുന്നത് നല്ലതാണ്. അതോടൊപ്പം, ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാവുന്നതാണ്.

*പിതൃക്കളുടെ പ്രീതി: അരിയും എള്ളും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button