KeralaLatest NewsNews

ദേവസ്വം സ്കൂളിൽ പഠിപ്പിക്കേണ്ടത് സനാതന ധർമ്മം, സുടാപ്പി സിലബസല്ല- ഡോ.ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കേണ്ടത് സനാതന ധർമ്മവും സംസ്‌കൃതവും ‪ഭാരതീയ സംസ്കാരവുമാണെന്നും സുടാപ്പി സിലബസല്ലെന്നും മുന്‍ ഡി.ജി.പി ഡോ.ടി.പി സെന്‍കുമാര്‍.

https://www.facebook.com/drtpsenkumarofficial/posts/397187531158320

കഴിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ് ഹൈസ്‌കൂളിലേക്കും യുപി സ്‌കൂളിലേക്കും അധ്യാപക തസ്‌തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപണം സെൻകുമാർ അമ്പലത്തിലേക്കുള്ള നിയമനത്തിന്‌ അറബി പഠിക്കണമെന്ന തരത്തിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് വിവാദമായത്തിന് പിന്നാലെയാണ് പുതിയ പ്രതികരണം.

‘ദേവസ്വം സ്കൂളിൽ പഠിപ്പിക്കേണ്ടത് സനാതന ധർമ്മം,സംസ്‌കൃതം.‬ഭാരതീയ സംസ്കാരം!‬
‪സുടാപ്പി സിലബസല്ല ഈ സ്കൂളിൽ വേണ്ടത്. ഒരു കമ്മീഷൻ വെച്ചു നോക്കട്ടെ. ‬
‪സർക്കാർ പണം എവിടെ മാത്രം പോകുന്നു എന്ന്.‬’- സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സര്‍ക്കാര്‍ വരുമാനം എങ്ങോട്ട്‌ പോകുന്നു എന്ന് ചോദിച്ചു മറ്റൊരു കുറിപ്പ് കൂടി രാവിലെ സെന്‍കുമാര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെ,

ജന്തുക്കൾ ഒന്നു പഠിക്കു. സ്റ്റേറ്റിന്റെ മൊത്തം വരുമാനം എവിടെക്കൊക്കെ പോകുന്നു, ആർക്കൊക്കെ കിട്ടുന്നു. ഹറാമായ മദ്യ വരുമാനം ആർക്കാണ് പോകുന്നത് ?

നിങ്ങളെ ബാധിച്ചിരിക്കുന്ന മതേ തറ ബാധയിൽ നിന്നും പുറത്തേക്ക് വരൂ. വസ്തുനിഷ്ഠമായി പഠിക്കൂ.ഇന്ത്യയിൽ മറ്റെങ്ങും ഇല്ലാത്ത വിധം ഭീകര വാദികൾ കേരളത്തെ കൈയിൽ ആക്കുന്നു.

ഉതിഷ്ഠത,ജാഗ്രതാ.പ്രാപ്യവരാണിബോധിധാ.

https://www.facebook.com/drtpsenkumarofficial/photos/a.249893645887710/396861167857623/

shortlink

Related Articles

Post Your Comments

Related Articles


Back to top button