KeralaLatest NewsNews

ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി : സംഭവം തൃശ്ശൂരിൽ

തൃശ്ശൂര്‍: ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ എത്തിയത്. ഇതിൽ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്നും, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്നാൽ ആറ് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. കാണാതായവര്‍ പുരുഷുസുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്നും സൂചനയുണ്ട്. തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Also read : ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍

Tags

Related Articles

Post Your Comments


Back to top button
Close
Close