Latest NewsKeralaNews

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി ഒഴിവാക്കി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം എടുത്തുകളഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച് 2015-ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്.

കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സും എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. ഇതുകാരണം പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രായപരിധി എടുത്തുകളഞ്ഞത്.

ALSO READ: സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു; 44, 559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴില്‍ രഹിതര്‍

കമ്പനീസ് ആക്ട് ചെയർമാന് പ്രായപരിധി നിഷ്‌കർഷിക്കുന്നില്ലെന്നും പുതിയ ഉത്തരവ് പറയുന്നു. അതേസമയം, എം.ഡി.യുടെ പ്രായപരിധി നിലനിർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button