Latest NewsNewsIndia

കനത്ത മഞ്ഞുവീഴ്ച്ച; നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ശ്രീനഗര്‍: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ശ്രീനഗര്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്നും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഗുരേസ്, മച്ഛില്‍, കേരാന്‍, താങ്ധര്‍ എന്നിവിടങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചിരിക്കുകയാണ്. ഇതോടെ രണ്ടായിരത്തോളം വാഹനങ്ങളാണ് വഴിയിലായിരിക്കുന്നത്. മഞ്ഞ് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഷഹീദ് ഇക്ബാല്‍ ചൗധരി അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യാന്‍ 45 യന്ത്രങ്ങളും വെള്ളം നീക്കം ചെയ്യാനുള്ള പമ്പുകളുമാണ് ഒരുക്കിയിരിക്കുന്നത്.

Read also: പൈലറ്റിന് പറ്റിയ അബദ്ധം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് വിമാനത്താവളം അടച്ചു, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button