Latest NewsNewsInternational

പൈലറ്റിന് പറ്റിയ അബദ്ധം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് വിമാനത്താവളം അടച്ചു, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി

ആംസ്റ്റര്‍ഡാം: നിമിഷനേരം കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളാകട്ടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ എല്ലാം വെറുതെയായിരുന്നു. പൈലറ്റിന് പറ്റിയ അബദ്ധമാണ് ഇത്തരത്തില്‍ പൊലീസ് സുരക്ഷാ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നില്‍. പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് അലാം മുഴക്കിയതാണ് വിമാനത്താവളത്തില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയത്. ബുധനാഴ്ച ആംസ്റ്റര്‍ഡാമിലെ ഷിപ്പോള്‍ വിമാനത്താവളത്തിലാണ് സംഭവം.

സ്പാനിഷ് എയര്‍ലൈനായ എയര്‍ യൂറോപ്പയുടെ ഡച്ച് തലസ്ഥാനത്തു നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിലാണ് അബദ്ധത്തില്‍ ഹൈജാക്ക് അലാം മുഴങ്ങിയത്. 27 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. ഹൈജാക്ക് അലാം മുഴങ്ങിയതോടെ ഡച്ച് പൊലീസ് സുരക്ഷാ ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷനേരം കൊണ്ടാണ് സജ്ജമാക്കുകയും ചെയ്തത്. എന്നാല്‍ സംഭവത്തില്‍ വിമാനക്കമ്പനി മാപ്പ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button