Jobs & Vacancies

ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഇന്റർവ്യൂ

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ വഴി നടപ്പാക്കുന്ന ത്രീ ആര്‍ പൈലറ്റ് പദ്ധതിയുടെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതില്‍ ഇന്റര്‍വ്യൂവിന് ഹാജറാകാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് ജില്ല സാഫ് നോഡല്‍ ഓഫീസിലും www.safkerala.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഇന്റര്‍വ്യൂ നവംബര്‍ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷന്‍ അനക്‌സിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ലിസ്റ്റില്‍ ഉള്ളവര്‍ അന്നേ ദിവസം രാവിലെ ഒമ്പതിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button