KeralaLatest NewsNews

ജോലിക്ക് ഹാജരാകാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ പതിപ്പിച്ച നോട്ടീസിന് ചുവടെ കെഎസ്ആര്‍ടിസ് ജീവനക്കാരന്‍ എഴുതിയ കമന്റ് വൈറലാകുന്നു

തിരുവനന്തപുരം: കൃത്യസമയത്ത് ശമ്പളം നല്‍കാത്തതും മറ്റു പ്രതിസന്ധികളുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ നോട്ടീസും പതിപ്പിച്ചു. എന്നാല്‍ നോട്ടീസ് താഴെ ഒരു ജീവനക്കാരന്‍ എഴുതിയ കമന്റാണാ ഇപ്പോള്‍ വൈറലാകുന്നത്. ‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചിലവ് നടത്താനായി’ എന്നാണ് ജീവനക്കാരന്‍ എഴുതിയിരിക്കുന്നത്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പേരില്‍ പതിപ്പിച്ച നോട്ടീസിന് ചുവടെയാണിത്.

‘സ്ഥിരം ജീവനക്കാരില്‍ ചിലര്‍ കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് കോര്‍പറേഷന്റെ കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം സൃഷ്ടിക്കുന്നതിനാല്‍ സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്’ എന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കാര്യക്ഷമമായ സര്‍വ്വീസ് നടത്തിപ്പിന് എന്ന വാചകത്തിന്റെ അടിയില്‍ ‘പിടിപ്പില്ലാതെ’ എന്നും ജീവനക്കാര്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. എന്തായാലും നോട്ടീസ് സോഷ്യല്‍മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button