KeralaLatest NewsIndia

വാളയാർ: രാജേഷ് സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

വാളയാര്‍ കേസിന് സമാനമായി ഈ കേസിലും പ്രതികൾക്കായി കോടതിയില്‍ ഹാജരായത് അഡ്വ. എൻ രാജേഷ് ആയിരുന്നു.

പാലക്കാട്: പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന എന്‍ രാജേഷ് അധികാരം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.വാളയാർ കേസിലല്ലാതെ മറ്റൊരു കേസിലും ഇയാൾ പ്രതികളെ സഹായിച്ചതായി റിപ്പോർട്ട് പുറത്തു വന്നു. പ്രതികള്‍ക്കൊപ്പം ഇരയെ വിടാൻ എന്‍.രാജേഷ് നിര്‍ദേശിച്ചതായി വുമൺ ആന്‍റ് ചൈൽഡ് ഹോം ലീഗൽ അഡ്വൈസറായിരുന്ന സഹീറ നൗഫൽ പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി ഏറെ വൈകിപ്പിച്ചതായും ആരോപണമുണ്ട്.

വാളയാര്‍ സംഭവം: കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് സമാപിക്കും

മണ്ണാർക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിലാണ് സിഡബ്ല്യുസി ചെയർമാനായിരിക്കെ അഡ്വ. എൻ രാജേഷ് വഴിവിട്ട് ഇടപെട്ടതായി ആരോപണം. കുട്ടിയുടെ അമ്മയും അമ്മമ്മയും പ്രതികളായ കേസിൽ കുട്ടിയെ ഇവർക്കൊപ്പം വിടണമെന്ന് എന്‍ രാജേഷ് നിർബന്ധിച്ചെന്നാണ് ആരോപണം. മാര്‍ച്ച് 6ന് സിഡബ്ല്യുസി ചെയര്‍മാനായി ചുമതലയേറ്റ എന്‍ രാജേഷ് 13-ാം തിയ്യതി വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലെത്തിയാണ് അവിടെ കഴിയുകയായിരുന്ന കുട്ടിയെ മാറ്റാൻ നിർബന്ധം പിടിച്ചത്.

വാളയാര്‍ കേസിന് സമാനമായി ഈ കേസിലും പ്രതികൾക്കായി കോടതിയില്‍ ഹാജരായത് അഡ്വ. എൻ രാജേഷ് ആയിരുന്നു. സിഡബ്ല്യുസി ചെയർമാനായശേഷം ഈ കേസും രാജേഷ് കൈമാറി. വിചാരണ അന്തിമഘട്ടത്തിലെത്തിയ ഈ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് ആരോപണമുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button