Latest NewsNewsIndiaInternationalUK

ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി

ലണ്ടന്‍ : വായ്പ തട്ടിപ്പ് കേസിൽ രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി നൽകിയ അഞ്ചാം ജാമ്യാപേക്ഷയും യുകെ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുകെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രറ്റ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് എമ്മ അര്‍ബുത്‌നോട്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു ജാമ്യാപേക്ഷ. നാലു ലക്ഷം പൗണ്ട് ജാമ്യത്തുകയും അടുത്ത ബന്ധുവിനെ വീട്ടുതടങ്കലില്‍ വയ്ക്കുന്നതുള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകള്‍ പാലിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. നേരത്തെ നീരവ് മോദിയുടെ നാല് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. ലണ്ടന്‍ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കു.ഇപ്പോൾ ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിൽ കഴിയുന്ന നീരവ് മോദി നവംബര്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പി എന്‍ ബിയില്‍ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ്‌മോദിക്കെതിരേ സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

Also read : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button