Life StyleHealth & Fitness

ചില രോഗങ്ങൾ; സ്വയം ചികിത്സ ഒഴിവാക്കാം

വൈറൽ ഫീവർ, വയറിളക്കം, ഛർദ്ദി, ടൈഫോയിഡ്, എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ മഴക്കാലത്ത് പടരാൻ സാദ്ധ്യതയുണ്ട്. വൈറസ് ബാധ കൊണ്ടാണ് പകർച്ചപ്പനി ഉണ്ടാകുന്നത്. ശരീരവേദന, പനി, ജലദോഷം, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

പനിക്കല്ല, പനിയുടെ ലക്ഷണങ്ങളെയാണ് ചികിത്സിക്കേണ്ടത്. അണുബാധ വന്നാൽ ന്യൂമോണിയ, സൈനസൈറ്റിസ് തുടങ്ങിയവയായി ഇവ മാറാം. മഴ നനയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് പനി വരാതിരിക്കാനുള്ള മാർഗം. വൈറൽ പനി പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുമെന്നതിനാൽ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. വയറിളക്കവും, ഛർദ്ദിയും തീര പ്രദേശങ്ങളിലാണ് കൂടുതലും കാണുന്നത്. ചിലപ്പോൾ പനിയുമുണ്ടാകും. കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് ഇത് കൂടുതലും പകരുന്നത്.

ശുചിത്വമാണ് അസുഖം വരാതിരിക്കാനുള്ള വഴി. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണം മൂടിവയ്ക്കുകയും വേണം. കോളറ പകരാതിരിക്കാനും ഇത്തരം മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. എലിമൂത്രം വെള്ളത്തിൽ കലരുകയും അറിയാതെ മുറിവുകളിൽ കൂടിയും മറ്റും അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതുമാണ് എലിപ്പനി വരാൻ കാരണമാകുന്നത്.പനി, ജലദോഷം, ശരീരവേദന, കണ്ണു ചുമക്കുക, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button