KeralaNattuvarthaLatest NewsNews

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പെരിന്തൽമണ്ണ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം പെരിന്തല്‍മണ്ണ പൂപ്പലത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പറമ്പൂർ പള്ളിപ്പറമ്പിൽ രതീഷ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ രതീഷ് മരണപ്പെട്ടു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Also read : സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം; യുവാവിന് ദാരുണ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button