Latest NewsIndia

ബിജെപിക്കെതിരെ പടപൊരുതുന്ന കമലഹാസന് കനത്ത പ്രഹരമായി സ്വന്തംപാർട്ടിയിലെ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു, നാണംകെട്ട് കമൽ

2018 ഫെബ്രുവരിയില്‍ ആണ് കമല്‍ഹാസന്‍ മക്കല്‍ നീതി മെയ്യം (എംഎന്‍എം) രൂപീകരിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മെയ്യം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച നേതാക്കൾ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് ചെന്ന് കണ്ടതിന് ശേഷമാണ് എന്‍ രാജേന്ദ്രന്‍, ടി രവി, എസ് ശ്രീകരുന്യ എന്നി മൂന്ന് സ്ഥാനാര്‍ത്ഥികൾ ബിജെപിയില്‍ അംഗതമെടുത്തത്.

2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെ നേതാക്കള്‍ പാര്‍ട്ടി വിട്ടത് കമലഹാസന് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ശക്തപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു നടന്‍. കൂടാതെ ബിജെപിയെ ഇപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്ന കമലഹാസന് കനത്ത പ്രഹരമാണ് ഇവർ ബിജെപിയിൽ തന്നെ ചേർന്നത്.2018 ഫെബ്രുവരിയില്‍ ആണ് കമല്‍ഹാസന്‍ മക്കല്‍ നീതി മെയ്യം (എംഎന്‍എം) രൂപീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 3.72 ശതമാനം വോട്ടാണ് നേടിയിരുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ രാജേന്ദ്രന്‍ അരക്കോണത്തില്‍ നിന്നും ടി രവി, ചിദംബരത്തില്‍ നിന്നും ടി രവി, എസ് ശ്രീകരുന്യ എന്നിവര്‍ കൃഷ്ണഗിരിയില്‍ നിന്ന് മത്സരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button