KeralaLatest NewsEntertainment

പ്രശസ്ത നടൻ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു. 58 വയസായിരുന്നു.തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

മരണത്തിനു മണിക്കൂറുകൾ മുൻപ് ലാൽസൺ കുറിച്ചത്, ഏറ്റവും വലിയ സർജറി ഒഴിവായ സന്തോഷം, നടക്കാതെ പോയ മോഹം ഒരു ഗ്ളാസ് വെള്ളം ആർത്തിയോടെ കുടിക്കണമെന്നത്

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലി ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button